ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്
വൈക്കം: വൈക്കം നഗരസഭയുടെയും വൈക്കം സർക്കാർ ആയ്യൂർവ്വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഉദയനാപുരത്ത് മെഡിക്കൽ ക്യാമ്പ് നടന്നു. 814ാം നമ്പർ പടിഞ്ഞാറെമുറി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്ന പകർച്ചവ്യാധി പ്രതിരോധ ആയ്യൂർവ്വേദ മെഡിക്കൽ ക്യാമ്പ് നഗരസഭാ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ പുരുഷൻ, നഗരസഭ അംഗങ്ങളായ ഇടവട്ടം ജയകുമാർ, രതിമോൾ മഹേശന്‍ എന്നിവരെ കൂടാതെ ഡോക്ടർ കെ. ലവീണ, ഷഡാനനൻ നായർ, രാജശ്രീ വേണുഗോപാൽ, ശശിക്കുട്ടൻ നായർ, വർഗ്ഗീസ് മൂത്തേടത്ത്, ശ്രീലത എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർ രാജഹംസ്, ഡോക്ടർ ഗായത്രി, ഡോക്ടർ ലവീണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 110 പേർ ക്യാമ്പിൻ്റെ സേവനം പ്രയോജപ്പെടുത്താൻ എത്തിയിരുന്നു.
Comments ()