ഉദ്യോഗ നിയമനങ്ങളിലെ സംവരണത്തിന് ക്രീമിലെയര്‍ ഒഴിവാക്കണം: നാരീശക്തി സംഗമം
വൈക്കം: അതിപിന്നോക്ക സമുദായങ്ങളിലെ വനിതാസ്വയം സഹായസംഘങ്ങളെ മൈക്രോക്രെഡിറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, ഉദ്യോഗനിയമനങ്ങളിലെ സംവരണത്തിന് ക്രീമിലെയര്‍ ഒഴിവാക്കണമെന്നും കാലതാമസം വരുമെങ്കില്‍ ക്രീമിലെയര്‍ പരിധി കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും കേരള വെളുത്തേടത്ത്‌നായര്‍ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി കോട്ടയം ജില്ലാസംഗമം ആവശ്യപ്പെട്ടു. വൈക്കത്ത് വ്യാപാരഭവനില്‍ നടന്ന നാരീശക്തി സംഗമം കെ.വി.എന്‍.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിജയശ്രീ സ്വാശ്രയസംഘം ജില്ലാതല ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വിമലാ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ടി.ജി ഗോപാലകൃഷ്ണന്‍ നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.പുഷ്പ, ജില്ലാ സെക്രട്ടറി ആശാ ഗിരീഷ്, സംസ്ഥാന ട്രഷറര്‍ ജി. ശശികുമാര്‍, സെക്രട്ടറി ദീപ്തി സജീവ്, ടി.എന്‍ മുരളീധരന്‍ നായര്‍, പി. ശിവദാസ്, ആര്‍. സുശീല്‍കുമാര്‍, പി.എസ്. സജിമോന്‍, വി.ടി. സുജാത എന്നിവര്‍ പ്രസംഗിച്ചു.
Comments ()