ഉദയനാപുരം ക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവം: എസ്.എന്‍.ഡി.പി. ശാഖാ യോഗങ്ങളുടെ നേതൃത്വത്തില്‍ മഹാപ്രസാദ ഊട്ട് നടത്തി
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് ഉദയനാപുരം മേഖലയിലെ എസ്.എന്‍.ഡി.പി. ശാഖാ യോഗങ്ങളുടെ നേതൃത്വത്തില്‍ മഹാപ്രസാദഊട്ട് നടത്തി. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ നിര്‍വഹിച്ചു. ഭാരവാഹികളായ രാജേഷ് മോഹന്‍, എ.ബി. സുധീഷ് മോഹന്‍, സി.ഡി. ജോയ്, മധു, രാജിമോള്‍, ബിജു കണ്ണേഴന്‍, ജഗദീഷ് അക്ഷര, പൊന്നപ്പന്‍, കാര്‍ത്തികേയന്‍, രാധാകൃഷ്ണന്‍, രമാ സജീവ്, സദാനന്ദന്‍, വി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍, ഷിബു മനയത്ത്, ഗിരീഷ് ബിനുലാന്റ് എന്നിവര്‍ പങ്കെടുത്തു.