ഉദയനാപുരം പളളിയില്‍ അമലോത്ഭവ മാതാവിന്റെ പിറവി തിരുനാളിന് കൊടിയേറി

വൈക്കം: ഉദയനാപുരം സെന്റ്. ജോസഫ് ഇടവക അമലോത്ഭവ മാതാവിന്റെ കപ്പേളയുടെ രജത ജൂബിലിക്കും, പിറവി തിരുനാളിനും ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ കൊടിയേറ്റി. ഇടവക വികാരി ഫാ. ജോഷി ചിറയ്ക്കല്‍, ഫാ. ബൈജു ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കണ്‍വീനര്‍ ജോര്‍ജ് തച്ചനംവാതുക്കല്‍, ട്രസ്റ്റിമാരായ ബെന്നി ദേവസ്യ, എല്‍സമ്മ തങ്കച്ചന്‍, വൈസ് ചെയര്‍മാന്‍ സജീവ് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
മരിയന്‍ ധ്യാനം, അമലോത്ഭവ മാതാവിന്റെ നോവേന, വേസ്പര, ജൂബിലി തിരുനാള്‍, പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാള്‍, നേര്‍ച്ച വെഞ്ചരിപ്പ് എന്നിവ പ്രധാന ചടങ്ങുകളാണ്. 7-ന് ജൂബിലി തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30-ന് നടക്കുന്ന രജത ജൂബിലി കുര്‍ബാനയ്ക്ക് ഫാ. ബിപിന്‍ കുരിശുതറ, ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് പ്രദക്ഷിണവും, സ്‌നേഹ വിരുന്നും നടക്കും. 8-ന് പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5.30-ന് നടക്കുന്ന തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ഫാദര്‍ റൂബിന്‍ മാത്യു കുന്നക്കാട്ട് മുഖ്യകാര്‍മ്മികനാകും.