|
Loading Weather...
Follow Us:
BREAKING

ഉദയനാപുരം പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥത: കോണ്‍ഗ്രസ്സ് കുറ്റ വിചാരണ യാത്ര നടത്തി

ഉദയനാപുരം പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥത: കോണ്‍ഗ്രസ്സ് കുറ്റ വിചാരണ യാത്ര നടത്തി
ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ്സ് നടത്തിയ കുറ്റ വിചാരണ യാത്ര ക്യാപ്റ്റന്‍ പി.ഡി. ജോര്‍ജ്ജിന് പതാക കൈമാറി ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ പിന്നോക്ക അവസ്ഥയ്ക്കും വികസന മുരടിപ്പിനും എല്‍.ഡി.എഫ്. ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയിലും പ്രതിഷേധിച്ച് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പഞ്ചായത്തിലെ 17 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കുറ്റ വിചാരണ യാത്ര നടത്തി. മൂന്ന് പതിറ്റാണ്ട് കാലമായി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫ് നാണ്. താലൂക്കിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്ത് വികസന രംഗത്ത് ഒട്ടേറെ പിന്നിലാണെന്ന് കുറ്റ വിചാരണ യാത്ര ആരോപിച്ചു. ചെട്ടിമംഗലം ജംഗ്ഷനില്‍ ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ പി.ഡി. ജോര്‍ജ്ജിന് പതാക കൈമാറി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍ എഴുമായല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി. ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ബിന്‍സ്, ഡി.സി.സി. ഭാരവാഹികളായ അബ്ദുള്‍ സലാം റാവുത്തര്‍, ജെയ് ജോണ്‍ പേരെയില്‍, പഞ്ചായത്ത് മെമ്പര്‍ മിനി തങ്കച്ചന്‍, ഇ.കെ. ജോസ്, എം.കെ. ശ്രീരാമചന്ദ്രന്‍, കെ.എസ്. സജീവ്, പി.ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.