|
Loading Weather...
Follow Us:
BREAKING

ഉദയനാപുരം പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ഉദയനാപുരം പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
ഉദയനാപുരം പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു.

0:00
/1:25

13.25 ലക്ഷം രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് ചെലവഴിച്ചത്. 34 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകിയത്. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജയേഷ് ബാബു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻ കമ്മറ്റി ചെയർമാൻ കെ. ദീപേഷ് ക്ഷേമകാര്യ സ്റ്റാൻ: കമ്മറ്റി ചെയർമാൻ ജസീന ഷാജുദ്ദീൻ, പഞ്ചായത്തംഗങ്ങളായ അജിതാ മധു, വി. ബിൻസ്, ഗീതാ ഷാജി, സുമേഷ് കൊല്ലേരി, സാബു മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.