ഉദയനാപുരത്ത് തൃക്കാർത്തിക നാളെ
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനവും തൃക്കാർത്തിക വിളക്കും നാളെ നടക്കും. വെളുപ്പിന് 4 ന് നടതുറന്ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് യാത്രയായതിന് ശേഷം 6 നാണ് തൃക്കാർത്തിക ദർശനം. തൃക്കാർത്തിക വിളക്ക് രാത്രി 10 നാണ്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണത്തലേക്കെട്ടും സ്വർണ്ണക്കുടയും വിവിധ വാദ്യ മേളങ്ങളും അകമ്പടിയാകും. തല പൊക്കത്തിൽ മുൻപരായ അഞ്ച് ഗജവീരൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും. പ്രദക്ഷിണ വഴികളിൽ ദീപം തെളിച്ച് എഴുന്നള്ളിപ്പിനെ വരവേൽക്കും. തുടർന്ന് വലിയ കാണിക്ക നടക്കും.