ഉദയനാപുരത്ത് വില്ലേജ് ഓഫീസറെ നിയമിക്കണം
വൈക്കം: ഉദയനാപുരം വില്ലേജ് ഓഫീസിൽ അടിയന്തിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യമുയരുന്നു. വില്ലേജ് ഓഫീസർ ലീവിൽ പോയിട്ട് നാളുകൾ ഏറെ കഴിഞ്ഞിട്ടും ബദൽ സംവിധാനം ഒരുക്കിയിട്ടില്ല. വില്ലേജ് ഓഫീസറുടെ ചുമതല ഒരാൾക്ക് കൊടുത്തിട്ടുണ്ടെങ്കിലും അത് നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ല. സാമ്പത്തിക വർഷം അവസാനിക്കുന്ന സമയമായതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് അത്യാവശ്യമായണ്. ജനങ്ങൾ നേട്ടോടം ഓടുകയാണ്. അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments ()