ഉപഭോക്തൃ ബോധവല്‍കരണ പരിപാടി നടത്തി
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ (കെ.എസ്.ഇ.ആര്‍.സി), കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) എന്നിവയുടെ സഹകരണത്തോടെ ഉപഭോക്തൃ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ ബിനു ജെ. കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ അവകാശങ്ങള്‍, ഊര്‍ജ ഉപയോഗം, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് കെ.എസ്.ഇ.ആര്‍.സി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ സുരേഷ് ക്ലാസ് എടുത്തു. 'ക്വാണ്ടം മെക്കാനിക്‌സിന്റെ നൂറ് മാന്ത്രിക വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സ് പ്രൊഫസര്‍ വി.പി.എന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. ഫിസിക്‌സ് വിഭാഗം മേധാവി വി.ആര്‍. രാംകുമാര്‍, ഡോ. ഗണേഷ് ചന്ദ്രപ്രഭു, ഡോ. ലജ്‌ന പി. വിജയന്‍, ഡോ. ആന്‍വി മോളി ടോം, ഡോ. സുമിത്ര ശിവദാസ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments ()