Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ആറാട്ടുകുളങ്ങര പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി; കൊടിയേറ്റ് മെയ് 14-ന്

ആർ. സുരേഷ്ബാബു

ആറാട്ടുകുളങ്ങര പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി; കൊടിയേറ്റ് മെയ് 14-ന്
വൈക്കം ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉൽസവത്തിന്റെ പ്രാരംഭ ചടങ്ങുകൾക്ക് മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി ദീപം തെളിയിക്കുന്നു

വൈക്കം: ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. ഉത്സവത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ക്ഷേത്രം മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി കൊടിമരച്ചുവട്ടിൽ ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മെയ് 14-ന് വൈകിട്ട് 7-ന് ശേഷമാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധങ്ങളായ പൂജകളും കലാപരിപാടികളും അരങ്ങേറും. മെയ് 19-ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് സമാപനമാകും. ഉത്സവ നടത്തിപ്പിനായുള്ള നിധി സമാഹരണം കാരുവള്ളിൽ രാജമ്മ തങ്കപ്പൻ, ടി. ശിവപ്രസാദ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങുകളിൽ ക്ഷേത്രം പ്രസിഡന്റ് ബി. ജയകുമാർ, സെക്രട്ടറി രാജേന്ദ്ര ദേവ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കുന്നത്ത്, ജോയിന്റ് സെക്രട്ടറി ഇ.കെ. പ്രതാപൻ, ജയകുമാർ കൗസ്തഭം, ടി.വി. മോഹനൻ നായർ, രാധാകൃഷ്ണൻ, ടി.കെ. രാജേന്ദ്രൻ, അനിൽ കാർത്തിക, കെ.ഡി. സന്തോഷ്, കെ.ജി. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.