|
Loading Weather...
Follow Us:
BREAKING

ഉത്സവബലി നാളെ സമാപിക്കും

ഉത്സവബലി നാളെ സമാപിക്കും

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ  ഉത്സവബലി നാളെ സമാപിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി കാർമ്മികത്വത്തിൽ  ഉച്ചക്ക് 2 നാണ് ചടങ്ങ്. ഉത്സവ സമയം ഭഗവന്റെ സാന്നിദ്ധ്യത്തിൽ നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവ പാർഷദൻ മാർക്കും തൽ പാർഷദൻ മാർക്കും ജല ഗന്ധ പുഷ്പ ധൂപ ദീപ സമേതം ഹവിസ് ബലി അർപ്പിക്കുന്ന ചടങ്ങിൽ മൂലബിംബമാണ് എഴുന്നള്ളിക്കുന്നത്. ഉപവാസത്തോടെ ഉത്സവബലി ദർശിക്കുന്നത് ശ്രേയസ്കരമാണന്നാണ് വിശ്വാസം.