വാർഡ് മെമ്പറെ ആദരിച്ചു
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ലെറ്റിമോൾ സാബുവിനെ ആദരിച്ചു. മുതിർന്ന മേറ്റ് രാധാമണി ദാമോദരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രാധാമണി ദാമോദരൻ ഉപഹാരം നൽകി. ശോഭനഅശോകൻ, പ്രീത രാജേഷ്, നിഷ സുനിൽകുമാർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.