🔴 BREAKING..

വാർഷിക പൊതുയോഗം

വൈക്കം: കൊച്ചാലുംചുവട് ഭഗവതി സന്നിധിയിൽ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു. കഴിഞ്ഞ വർഷത്തെ വരവ്-ചെലവ് കണക്കുകളും നടപ്പ് സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ബഡ്ജറ്റും അംഗീകരിച്ചു. പ്രസിഡന്റ് രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 25ന് പ്രതിഷ്ഠാ വാർഷികം നടത്തുവാൻ തീരുമാനിച്ചു. പുതിയ പ്രസിഡന്റായി രമേശ്കുമാറിനെയും, സെക്രട്ടറിയായി സുധാകരൻ കാലാക്കലിനെയും ഖജാൻജി ആയി കെ.വി.പവിത്രനെയും ജോ.സെക്രട്ടറിമാരായി ഗോപകുമാർ, ജയൻ എന്നിവരെയും, വൈസ് പ്രസിഡന്റായി ശിവപ്രസാദിനെയും, കമ്മറ്റി അംഗങ്ങളായി അജിമോൻ, പ്രസാദ്, ഹരികുമാർ, ജിബു, പ്രതീഷ്, ദിലീപ്, അജി, മധു, മനോജ്.പി.കണ്ണൻ, അനിൽകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.