വാർഷിക സമ്മേളനം നടന്നു
വൈക്കം: സർക്കാർ -സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയയുടെ വാർഷിക സമ്മേളനം നടന്നു. വൈക്കം മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വൈക്കം ഏരിയായിലെ മികച്ച സംരംഭകയായ ഡോ. മാലു മഹീന്ദ്രൻ, ഉന്നതവിജയം നേടിയ ഡോ. ലക്ഷ്മി വിശ്വനാഥ് എന്നിവരെ അനുമോദിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ഡോ. ദീപ്തി പി.വി പി.സി.ഒ.ഡിയെ പറ്റി ബോധവൽകരണ ക്ലാസ് എടുത്തു. ഡോ. ആര്യലക്ഷ്മി, ഡോ നന്ദകുമാർ, ഡോ. അനിൽകുമാർ വി.വി, ഡോ. രാജഹംസ് ശശി, ഡോ. പ്രഹ്ളാദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. വിദ്യ വിജിത് (പ്രസിഡന്റ് ), ഡോ. ധീരജ് ( സെക്രട്ടറി), ഡോ. ഹരിത ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
Comments ()