വാഹനം ഓടിച്ച തർക്കം: പഞ്ചായത്ത് അംഗത്തിനും ബന്ധുക്കൾക്കും നേരെ വടിവാൾ വീശി

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗവും ബന്ധുക്കളും സഞ്ചരിച്ച കാറിന് മുന്നിൽ അപകടം ഉണ്ടാക്കുന്ന രീതിയിൽ പെട്ടെന്ന് മറ്റൊരു കാർ യു ടേൺ എടുത്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധത്തിൽ കാർ യാത്രികനായ യുവാവ് പിൻതുടർന്ന് വന്ന് കാർ കറുകെ ഇട്ട് ചീത്ത വിളിക്കുകയും വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. വെള്ളൂർ ഇറുമ്പയം കളപ്പുരപ്പറമ്പിൽ മധു കെ. കൈമളിൻ്റെ പരാതിയിൽ കീഴൂർ ഞാറുകുന്നേൽ പാക്കു കാലായിൽ രഞ്ജിത്ത് രാജു (40) നെതിരെ തലയോലപ്പറമ്പ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ പൊതി ആശുപത്രിയ്ക്ക് സമീപമാണ് സംഭവം. മധുവും സഹോദരിയും വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ജയാ അനിലും അമ്മായിമാരും ചികിത്സാ ആവശ്യത്തിനായി കോട്ടയം ജില്ലാ ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടെയാണ് ആക്രമണം. യുവാവിന് കഞ്ചാവ് വിൽപ്പനയും മറ്റും ഉള്ളതായും സ്ഥിരമായി ആയുധം കയ്യിൽ കൊണ്ട് നടക്കാറുണ്ടെന്നും പറയപ്പെടുന്നു.