|
Loading Weather...
Follow Us:
BREAKING

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
അയ്യർ കുളങ്ങര കവരപ്പാടി റോഡിൽ പൈപ്പ് കുടിവെള്ളം കെട്ടിക്കിടക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: അയ്യർകുളങ്ങരയിൽ രണ്ടിടത്ത് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മറ്റംപറമ്പ് - കുന്നപ്പള്ളി റോഡിലും അയ്യർ കുളങ്ങര - കവരപ്പാടി റോഡിലുമാണ് ആഴ്ചകളായി ഈ കാഴ്ച. 200 മീറ്ററോളം നീളത്തിലാണ് റോഡരുകിൽ ഇവിടെ കുടിവെള്ളം റോഡരുകിൽ ആഴ്ചകളായി കെട്ടിക്കിടക്കുന്ന സ്ഥിതി. പലപ്പോഴും റോഡിൽ മറുവശത്തേക്കും വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. അയ്യർകുളങ്ങര - കവരപ്പാടിറോഡിൽ രണ്ടിടത്താണ് ജലവിതരണ വകുപ്പിൻ്റെ പൈപ്പ് പൊട്ടിയത്. ഇവിടെ കുടിവെള്ളം റോഡിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. രണ്ടാഴ്ചയിലധികമായി കുടിവെള്ളം പാഴായിട്ടും വാട്ടർ അതോറിറ്റി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് പരാതി. പ്രധാന പൈപ്പ് പൊട്ടി വെള്ളം റോഡിൽ കെട്ടി കിടക്കുകയാണ്. പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് റോഡ് തകരാനും തുടങ്ങിയിട്ടുണ്ട്. നിലവിൽ റോഡിന് നടുവിൽ കുഴി രൂപപ്പെട്ടു കഴിഞ്ഞു. ജനപ്രതിനിധികളടക്കം ഇത് കണ്ടിട്ടും വാട്ടർ അതോറിറ്റിയെ അറിയിച്ച് നടപടി എടുക്കാൻ പോലും തയ്യാറായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം ഉയരുന്നത്. അറ്റകുറ്റ പണിയും വൈദ്യുതി മുടക്കവും മൂലം കുടിവെള്ളം മുടങ്ങുന്നതിനിടയിലാണ് നൂറു കണക്കിനു ലിറ്റർ ശുദ്ധജലം അനാസ്ഥ മൂലം ഇങ്ങനെ റോഡിൽ പാഴാകുന്നത്.