|
Loading Weather...
Follow Us:
BREAKING

വൈദ്യുത മീറ്ററിൽ തിരിമറി നടത്തി വൻ തട്ടിപ്പ്

വൈദ്യുത മീറ്ററിൽ തിരിമറി നടത്തി വൻ തട്ടിപ്പ്

എസ്. സതീഷ്കുമാർ

വൈക്കം: ചെമ്പിൽ വീട്ടിലെ വൈദ്യുത മീറ്ററിൽ തിരിമറി നടത്തി വൻ തട്ടിപ്പ് കണ്ടെത്തി. തുടർ പരിശോധന നടത്തിയ കെ.എസ്.ഇ.ബി അധികൃതർ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ചെമ്പ് മേക്കരയിലെ ഇരു നില വീട്ടിലാണ് വൻ വൈദ്യുതി മോഷണം നടത്തിയത്. എ.സികളടക്കം പ്രവർത്തിപ്പിക്കുന്ന വീട്ടിലെ ഭാരിച്ച വൈദ്യുതി ചാർജ് കുറക്കാൻ വീട്ടുകാർ വൈദ്യുതി വകുപ്പിൻ്റെ മീറ്റർ മാറ്റി പഴയ മീറ്റർ ഉപയോഗിച്ചു വരികയായിരുന്നെന്നാണ് അധികൃതർ കണ്ടെത്തിയത്. അക്കരപ്പാടം സ്വദേശിയും സമാന രീതിയിൽ മുമ്പും കുറ്റകൃത്യം ചെയ്തിട്ടുള്ള ഒരാളുടെ സഹായത്തോടെ മീറ്റർ മാറ്റി സ്ഥാപിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതർ മീറ്റർ റീഡിംഗ് എടുക്കാൻ വരുന്നതിന് മുമ്പായി കെ.എസ്.ഇ.ബി സ്ഥാപിച്ച മീറ്റർ വീണ്ടും സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ഇന്നലെ വ്യാഴാഴ്ച മീറ്റർ റീഡിംഗിന് എത്തിയ ജീവനക്കാരന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ തവണ റീഡിംഗ് എടുത്ത മീറ്ററല്ലെന്ന് കണ്ടെത്തിയത്. മീറ്റർ മാറി വയ്ക്കാൻ വീട്ടുടമക്ക് കഴിയാതെ വന്നതാണ് പിടിക്കപ്പെടാൻ കാരണമായത്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മാസങ്ങളായി നടത്തിയ തട്ടിപ്പ് കണ്ടത്. 2 ലക്ഷത്തി 57 ആയിരം രൂപ പിഴയടച്ചതിനെ തുടർന്ന് വൈദ്യുതി പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. തട്ടിപ്പ് നടത്തിയ വീട്ടുടമക്കും സഹായിക്കുമെതിരെ വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.