വൈക്കം ബി.എസ്.എന്‍.എല്ലിൽ പോര്‍ട്ടിംഗ് മേള: ഒരു രൂപ മുടക്കിയാല്‍ കണക്ഷൻ

വൈക്കം: വൈക്കം ബി.എസ്.എൻ.എല്‍. എക്‌സ്‌ചേഞ്ചില്‍ പോര്‍ട്ടിങ് മേള തുടങ്ങി.
മറ്റു കമ്പനികളുടെ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് നമ്പര്‍ മാറാതെ തന്നെ ബി.എസ്.എൻ.എല്ലിലേക്ക് വെറും ഒരു രൂപ മുടക്കി പോര്‍ട്ട് ചെയ്യാവുന്നതാണ്. അങ്ങിനെ മാറുമ്പോള്‍ ഒരു മാസത്തേക്കു പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2 ജി.ബി ഡാറ്റയും സൗജന്യമായി ലഭിക്കുന്നു. ഈ സുവര്‍ണ്ണാവസരം മുതലാക്കുവാന്‍ ആധാര്‍ നമ്പര്‍ കൊണ്ടു വരേണ്ടതാണ്. കൂടാതെ ബി.എസ്.എൻ.എല്ലിൻ്റെ ഹൈ സ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആകര്‍ഷകമായ പുതിയ പ്ലാനുകളെ പറ്റി അറിയുവാനും കണക്ഷന്‍ ബുക്ക് ചെയ്യാനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7588442275, 9495571782 എന്നീ നമ്പറുകളില്‍ വിളിക്കേണ്ടതാണ്.