വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹജ്വാല സംഘടിപ്പിച്ചു
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോത്സവം സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറു പഞ്ചായത്തുകളിൽ നിന്നായി 180 വയോജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. സ്നേഹ ജ്വാല എന്ന പേരിൽ നടത്തിയ പരിപാടി പ്രശസ്ത നാടകനടൻ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഗോപിനാഥൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിമോൾ എം.കെ, ആരോഗ്യം വിദ്യാഭ്യാസം ചെയർപേഴ്സൺ സുജാത മധു, മെമ്പർമാരായ എം.കെ.സി. മോൻ, ജസീല നവാസ്, രേഷ്മ പ്രവീൺ, ഒ.എം. ഉദയപ്പൻ, കെ.കെ. രഞ്ജിത്ത്, വീണ അജി, സെക്രട്ടറി അജിത്ത് കെ., വി.വി. കനകാംബരൻ, സി.ഡി.പി.ഒ. രജനി പി. എന്നിവർ പ്രസംഗിച്ചു.