Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡൻ്റ് ഗീത സോമൻ അവതരിപ്പിക്കുന്നു

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡൻറ് ഗീത സോമൻ ബജറ്റ് അവതരിപ്പിച്ചു.

0:00
/1:06

100 ഏക്കർ ഉൾക്കൊള്ളുന്ന പ്രദേശത്തേക്ക് "പൊൻകതിർ" തരിശുനില കൃഷി, യുവജനങ്ങളുടെ കായിക ഉന്നമനത്തിനായി ആധുനികമായ നിലയിൽ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ "നവയുവ്" എന്ന പേരിൽ 60 ലക്ഷം രൂപ ചിലവിൽ ആധുനിക സ്റ്റേഡിയം, ഒരു പഞ്ചായത്തിൽ ഒരു സ്മാർട്ട് അംഗൻവാടി പദ്ധതി, സമ്പൂർണ്ണ ആത്മഹത്യാ വിമുക്ത മേഖലയാക്കി വൈക്കം ബ്ലോക്കിനെ മാറ്റുന്നതിന് "മധുരം ബോധവത്കരണ ജീവിതം" കാർഷിക വൃത്തിയിലേയ്ക്ക് കുട്ടികളെ ആകർഷിക്കുന്നതിന് സ്കൂൾ വളപ്പിൽ പച്ചക്കറികൃഷി വ്യാപനം. വയോജനങ്ങൾ, ശിശുക്കൾ, ഭിന്നശേഷിക്കാർ, പരമ്പരാഗത മേഖലയിൽ തൊഴിൽ ചെയ്യുന്നവർ എന്നിവരുടെ ഉന്നമനത്തിനുള്ള വിവിധ പദ്ധതികൾ, "വർക്ക് നിയർ ഹോം" പദ്ധതി എന്നിവ ബഡ് ജറ്റ് ലക്ഷ്യമിടുന്നു. പട്ടികജാതി പട്ടികവർഗ്ഗ നഗറുകൾ, ഉന്നതികൾ എന്നിവയുടെ അടിസ്ഥാന സൗകര്യ
വികസനവും ബഡ്ജറ്റ് നിർദ്ദേശിക്കുന്നുണ്ട്
67,88,06,517/-രൂപ വരവും 64,82,11,800/- രൂപ ചിലവും 3,05,94,717/- രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മുന്നിരിപ്പ് - 2,70,06,717/- രൂപയും തൻവർഷ പ്രതീക്ഷിത വരവ് - 65,17,99,800/- രൂപയും ഉൾപ്പെടെയാണ് ആകെ വരവ് ബജറ്റിലുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു വിവിധ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.വി.ഹരിക്കുട്ടൻ, ടി.എൻ. സിബി, പി.എസ്. പുഷ്പമണി, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.