🔴 BREAKING..

വൈക്കം എസ്.എൻ.ഡി.പി.യോഗം യൂണിയന്റെ ചതയ ദിനാഘോഷം സെപ്തംബർ 7ന്

വൈക്കം:എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ചതയദിന മഹാസമ്മേളനവും 55 ശാഖായോഗങ്ങൾ പങ്കെടുക്കുന്ന വർണ ശബളമായ തിരുജയന്തി ഘോഷയാത്രയും സെപ്തംബർ 7ന് നടക്കും. ഉച്ചയ്ക്ക് 2ന് വിവിധ ശാഖായോഗങ്ങൾ പങ്കെടുക്കുന്ന ചതയദിന റാലി യൂണിയൻ ആസ്ഥാനത്തു നിന്ന് പുറപ്പെടും. നഗരം ചുറ്റി ആശ്രമം സ്‌കൂളിൽ എത്തും. ചതയദിന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി എസ്. ശ്രീജിത്ത് പ്രതിഭകളെ ആദരിക്കും. ചലചിത്ര സംവിധായകൻ തരുൺ മൂർത്തിയേയും ചടങ്ങിൽ ആദരിക്കും. ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും.