🔴 BREAKING..

വൈക്കം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും നാല് പേർ രാജിവച്ചു

വൈക്കം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും നാല് പേർ രാജിവച്ചു

വൈക്കം: വൈക്കത്തപ്പൻ ചിറപ്പ് , ശിവരാത്രി ചടങ്ങുകളിൽ ക്രമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ആക്ഷേപം ഉന്നയിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നും 4 പേർ രാജിവച്ചു. 13 അംഗ ഉപദേശക സമിതിയിൽ നിലവിൽ 11 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 4 പേരാണ് രാജി നല്കിയിരിക്കുന്നത്.ഇത് സംബന്ധിച്ച് രാജിക്കത്ത് ബന്ധപ്പെട്ട അധികൃതർക്ക് നല്കി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2024 നടന്ന വൈക്കത്തപ്പൻ ചിറപ്പ് , ശിവരാത്രി ചടങ്ങുകളിൽ ക്രമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് അംഗങ്ങൾ പറയുന്നു.