Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്റെറി സ്കൂൾ ഇനി ആൺകുട്ടികൾക്കും സ്വന്തം

വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്റെറി സ്കൂൾ ഇനി ആൺകുട്ടികൾക്കും സ്വന്തം
വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്റെറി സ്കൂൾ

വൈക്കം: ഇനി മുതൽ വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്റെറി സ്കൂൾ ആൺകുട്ടികൾക്കും സ്വന്തം.പി ടി എ യുടെയും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റിയുടെയും ആവശ്യപ്രകാരം വൈക്കത്തെ ഈ പെൺപള്ളികൂടത്തിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകണമെന്ന് മുൻസിപ്പൽ കൗൺസിൽ അംഗീകാരം നൽകുകയും തുടർന്ന് സർക്കാരിലേക്ക് നിവേദനമായി സമർപ്പിക്കുകയും ചെയ്തതിൻ്റ അടിസ്ഥാനത്തിലാണ് ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് നൽകിയത്. 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയാണ് ആൺ കുട്ടികൾക്ക് കൂടി സ്കൂളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ വിദ്യാലയം ആരംഭിച്ചതുമുതൽ ഇവിടെ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. വൈക്കം ഗവണ്മെൻ്റ് ബോയിസ് ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ വർഷം പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചിരുന്നത് ഗേൾസ് ഹൈസ്കൂളിൻ്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പിടിഎയും എസ് എം സി യും നഗരസഭയും സംയുക്തമായി ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. ആൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുമ്പോൾ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും സ്ക്കൂളിൽ ഒരുക്കിയിട്ടുണ്ട്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും