|
Loading Weather...
Follow Us:
BREAKING

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തി സാന്ദ്രമായി

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തി സാന്ദ്രമായി
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന രാമായണ മാസാചരണം നാളെ സമാപിക്കും. രാവിലെ 10 ന് നടക്കുന്ന സമാപന സഭയിൽ ഏറ്റുമാനുരപ്പൻ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ സരിത അയ്യരുടെ പ്രഭാഷണം നടക്കും. രാമായണ മാസത്തിന്റെ ഭാഗമായി വൈക്കം കലാശക്തി അവതരിപ്പിച്ച് ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പുറപ്പാടോടെയാണ് കഥകളി ആരംഭിച്ചത്. ഭരദ്വാജാശ്രമം മുതൽ പട്ടാഭിഷേകം വരെ അവതരിപ്പിച്ച കഥകളിയിൽ പള്ളിപ്പുറം സുനിൽ, രമ്യ കൃഷ്ണൻ, വെച്ചൂർ ഗിരിഷ് തുടങ്ങിയവർ വിവിധ വേഷങ്ങളിൽ അരങ്ങെത്തെത്തി. നൂറ് കണക്കിന് ഭക്തജനങ്ങൾ കഥകളി ആസ്വദിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു.