വൈക്കം മഹാദേവക്ഷേത്രത്തിൽ ആനയൂട്ട് നടന്നു
ആർ. സുരേഷ്ബാബു
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയോടനുബന്ധിച്ചുള്ള ആനയൂട്ട് ഒൻപതാം ഉത്സവ ദിവസം വൈകിട് നടന്നു. കിഴക്ക് ആന പന്തലിനോട് ചേർന്ന് നടക്കുന്ന ആനയൂട്ടിൽ വേമ്പനാട് വിജയലക്ഷ്മി, വേമ്പനാട് മഹാദേവൻ, ആദിനാട് സുധീഷ്, വേമ്പനാട് വാസുദേവൻ, കണ്ടിയൂർ പ്രേംശങ്കർ, കുളമാക്കിൽ രാജ, വേമ്പനാട് അനന്തപത്മനാഭൻ, തടുത്താവിള സുരേഷ്, വിഷ്ണു നാരായണൻ, വേമ്പനാട് അർജുനൻ, കുളമാക്കിൽ പാർത്ഥസാരഥി, മുണ്ടയ്ക്കൽ ശിവനന്ദൻ, കാളിയാർ മഠം ശേഖരൻ, കുന്നത്തൂർ രാമു, നന്തിലത്ത് ഗോപാലകൃഷ്ണൻ തുടങ്ങിയ 15 ഗജവീരൻമാർ പങ്കെടുത്തു. ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, ഏള്ള് കരിമ്പ്, ശർക്കര, തണ്ണി മത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കിയത്.
