|
Loading Weather...
Follow Us:
BREAKING

വൈക്കം മഹദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

വൈക്കം മഹദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു
വൈക്കം മഹദേവ ക്ഷേത്രത്തിൽ തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം

വൈക്കം: ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ തന്ത്രി  കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, കീഴ് ശാന്തിമാരായ ഏറഞ്ചേരി ദേവൻ, തയ്യിൽ വൈശാഖ് എന്നിവരുടെ  കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു എന്നിവർ നേതൃത്വം വഹിച്ചു.

വൈക്കം വലിയ കവല ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി ജിതിൻ ജ്യോതിയും അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിൽ മധു കൃഷ്ണൻ പോറ്റിയും പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി ദിനിൽ ഭട്ടതിരിയും, ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി രൂപേഷിന്റെയും, ഉദയനാപുരം കാരയിൽ മാക്കനേഴം ക്ഷേത്രത്തിൽ മേൽശാന്തി സച്ചിദാനന്ദൻ പോറ്റിയുടെയും, കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ മഠാധിപതി രാമചന്ദ്ര സ്വാമിയുടെയും മേൽശാന്തി പ്രവിഷിന്റെയും,  തുറുവേലിക്കുന്നു ധ്രുവപുരം മഹദേവ ക്ഷേത്രത്തിൽ മേൽശാന്തി സിബിന്റെയും, കുലശേഖരമംഗലം കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ  മഹാഗണപതി ഹോമം നടന്നു.