വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ 79 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ 79 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നഗരസഭ കാര്യാലയത്തിന് മുന്നിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്രദിന സന്ദേശം നൽകി. വൈസ് ചെയർമാൻ പി.ടി സുഭാഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ എൻ. അയ്യപ്പൻ, ബിന്ധു ഷാജി, ലേഖാ ശ്രീകുമാർ, രേണുകാ രതീഷ്, കൗൺസിലർമാരായ കെ.പി സതീശൻ, എം.കെ മഹേഷ്, ബി. ചന്ദ്രശേഖരൻ , ഗിരിജ, അശോകൻ വെള്ളവേലി, ബി.രാജശേഖരൻ,രാജശ്രീ, ,ലേഖാ അശോകൻ, എബ്രഹാം പഴയകട വൻ, ഉദ്യോഗസ്ഥ സുനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു തുടങ്ങിയവർ പങ്കെടുത്തു.
0:00
/0:47