🔴 BREAKING..

വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു

വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു
വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.റ്റി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.ജി. റെജി നിർവഹിച്ചു. നഗര സഭാഗംങ്ങളായ ബിന്ദു ഷാജി, എൻ. അയ്യപ്പൻ, ഹരിദാസൻ നായർ, ലേഖ ശ്രീകുമാർ, എം.കെ. മഹേഷ്, ആർ. സന്തോഷ്, എബ്രഹാം പഴയ കടവൻ, രാജശ്രീ വേണുഗോപാൽ, കവിതാ രാജേഷ്, രേണുക രതീഷ്, സിന്ധു സജീവൻ, ഇന്ദിരാദേവി, ലേഖ അശോകൻ, എ.സി. മണിയമ്മ, പി.എസ്. രാഹുൽ, ഒ. മോഹനകുമാരി, കെ. ബി. ഗിരിജ കുമാരി, ബി.രാജശേഖരൻ ,സുശീല എം.നായർ കെ.പി.സതീശൻ, ബിജിമോൾ, അശോകൻ വെള്ള വേലി, രാധികാ ശ്യാം, ബി. ചന്ദ്രശേഖരൻ, നഗരസഭാ സെക്രട്ടറി സൗമ്യ, കൃഷി ഓഫിസർ മെയ്സൺ മുരളി തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ പരിധിയിലെ നിരവധി കർഷകർ പങ്കെടുത്തു. തക്കാളി, വെണ്ട, മുളക്, വഴുതന എന്നിവയുടെ തൈകൾ വിതരണം നടത്തുകയും കർഷകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.