വൈക്കം സബ് ട്രഷറിക്ക് മുന്നില്‍ കെ.എസ്.എസ്.പി.എ പെന്‍ഷന്‍കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
വൈക്കം: പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കുക, ഡി.ആര്‍ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം സബ് ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഗിരിജാ ജോജി, പി.വി. സുരേന്ദ്രന്‍, ഇ.എന്‍. ഹര്‍ഷകുമാര്‍, എം.കെ. ശ്രീരാമചന്ദ്രന്‍, കെ.കെ. രാജു, ലീല അക്കരപ്പാടം, സി. അജയകുമാര്‍, സരസ്വതി അമ്മ, ഗീത കാലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം നിയോജക മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നൂറുകണക്കിന് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ സമരത്തില്‍ പങ്കെടുത്തു.