വൈക്കം സഹൃദയ വേദി വാർഷികം നടത്തി
വൈക്കം: വൈക്കം സഹൃദയ വേദിയുടെ മൂന്നാം വാർഷികാഘോഷംവൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സിനിമാ നടൻ ചെമ്പിൽ അശോകൻ ഉദ്ഘാടനം ചെയ്തു. സഹൃദയ വേദി പ്രസിഡന്റ് അഡ്വ.എം.എസ്. കലേഷ് അദ്ധ്യക്ഷത വഹിച്ചു. കായികരംഗത്തും വിദ്യാഭ്യസ രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച നിഹായൽ കൃഷണയെയും, പൊതുപ്രവർത്തനത്തിലെയും കലാസാഹിത്യരംഗത്തെയും സമഗ്ര സംഭാവനക്ക് പി.സോമൻ പിള്ളയേയും ആദരിച്ചു. ആർ.സുരേഷ്, രേണുക രതീഷ്, പി.സോമൻപിള്ള, ലേഖ ശ്രീകുമാർ, സാബു വർഗീസ്, ഉഷ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് സഹൃദയവേദി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. ഭാരവാഹികളായി ആർ. സുരേഷ്, പി. സോമൻ പിള്ള (രക്ഷാധികാരികൾ), അഡ്വ. എം.എസ്. കലേഷ് (പ്രസി ഡന്റ്), കെ. രാധാകൃഷ്ണൻ (സെക്രട്ടറി), ഉഷ ജനാർദ്ദനൻ (വൈസ് പ്രസിഡന്റ്), കനക ജയകുമാർ (ട്രഷറർ), സാബു വർഗീസ് (ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു