|
Loading Weather...
Follow Us:
BREAKING

വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക മന്ദിര സമർപ്പണവും ശതാബ്ദി സമ്മേളനവും നടത്തി

വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക മന്ദിര സമർപ്പണവും ശതാബ്ദി സമ്മേളനവും നടത്തി
വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക മന്ദിര സമർപ്പണവും, ഗുരുദേവഗാന്ധിജി സംഗമ ശതാബ്ദി സമ്മേളനവും എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്.എൻ.ഡി.പി. യോഗം 569ാം നമ്പർ ഇടവട്ടം ചുങ്കം ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക മന്ദിരം പ്രഥമഘട്ട സമർപ്പണവും, ഗുരുദേവ ഗാന്ധിജി സംഗമ ശതാബ്ദി സമ്മേളനവും എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് പി.വി. ബിനഷ് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഹരി വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി. സെൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, വി.കെ. മുരളീധരൻ, കെ.ആർ. മനോജ്, എം.എസ്. രാധാകൃഷ്ണൻ, സി.വി. ഡാങ്കേ, എം.എസ്. തിരുമേനി, രാജേന്ദ്രൻ ആലപ്പാട്ട്, വനിതാസംഘം രക്ഷാധികാരി ലീലാമണി, റെജി കണ്ടത്തിൽ, ബിന്നി പ്രദീപ്, സുജ സനീഷ്, ടി.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.