വൈക്കം സ്വദേശിയായ നാടക കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു

വൈക്കം: പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് വൈക്കം സ്വദേശിയായ നാടക കലാകാരന് അന്ത്യം. നാടക് വൈക്കം മേഖലാ സെക്രട്ടറി ചെമ്പ് കാട്ടിക്കുന്ന് കളത്തിപ്പറമ്പിൽ കെ.ജി. രതീഷ് (42) ആണ് മരിച്ചത്. തിരുവനന്തപുരം വൈലോപ്പള്ളി സംസ്ക്രിതി ഭവനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് അവതരപ്പിക്കേണ്ട നന്മയിൽ ജോൺ ക്രിഹത്തേ എന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിൽ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞ് വീണ രതീഷിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ - പരേതനായ ഗോപിനാഥൻ. അമ്മ- രാധ.