|
Loading Weather...
Follow Us:
BREAKING

വൈക്കം ടൗണിലെ കടകൾ കുത്തിതുറന്ന് പണം അപഹരിച്ചു

വൈക്കം ടൗണിലെ കടകൾ കുത്തിതുറന്ന് പണം അപഹരിച്ചു

വൈക്കം: വൈക്കം ടൗണിലെ കടകൾ കുത്തിതുറന്ന് പണം അപഹരിച്ചു. വൈക്കം തെക്കേനടയിലെ ഹോട്ടലിലും ആർ.ടി ഓഫീസിനു എതിർ വശത്തെ ബർക്കാസ് എന്ന കടയിലാണ് ബുധനാഴ്ച പുലർച്ചെ മോഷണം നടന്നത്. തെക്കേനടയിലെ ഹോട്ടലിൽ നിന്നും 2000 ത്തോളം രൂപയും ബർക്കാസിൽ നിന്ന് ചില്ലറകളുമാണ് നഷ്ടപ്പെട്ടതെന്നാണ് കട ഉടമകൾ പോലീസിനു മൊഴിനൽകിയത്. മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.