🔴 BREAKING..

വൈക്കം ഉല്ലല മാതാ അമൃതാനന്ദമയി മഠത്തിൽ രാമായണ പാരായണ സമാപനവും ശ്രീരാമ പൂജയും നടത്തി

വൈക്കം ഉല്ലല മാതാ അമൃതാനന്ദമയി മഠത്തിൽ രാമായണ പാരായണ സമാപനവും ശ്രീരാമ പൂജയും നടത്തി
ഉല്ലല മാതാ അമൃതാനന്ദമയി മഠത്തിൽമഠാധിപതി ബ്രഹ്മചാരിണി നൈവേദ്യാമൃത ചൈതന്യ, നിരവദ്യാമൃത ചൈതന്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന രാമായണപാരായണ സമാപനം

വൈക്കം: ഉല്ലല മാതാ അമൃതാനന്ദമയി മഠത്തിൽ രാമായണപാരായണ സമാപനവും ശ്രീരാമ പൂജയും കാർത്തിക ദിനാഘോഷവും നടത്തി.കർക്കിടക മാസത്തോടനുബന്ധിച്ച് ഭക്തരുടെ ഭവനങ്ങളിലും ആശ്രമത്തിലുമായി ഒരു മാസം നീണ്ടുനിന്ന രാമായണ പാരായണം സമാപന ദിവസമായ ശനിയാഴ്ച രാവിലെ അഖണ്ഡ സഹസ്രനാമ ജപത്തോട് കൂടി ആരംഭിച്ചു.  മഠാധിപതി ബ്രഹ്മചാരിണി നൈവേദ്യാമൃത ചൈതന്യ, ബ്രഹ്മചാരിണി നിരവദ്യാമൃത ചൈതന്യ എന്നിവരുടെ നേതൃത്വത്തിൽ ശ്രീരാമ പൂജയും കാർത്തിക ദിനാഘോഷവും നടത്തി. അർച്ചന,ഭജന, പ്രസാദ വിതരണം എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു. ചിങ്ങം ഒന്നിന്  രാവിലെ അഷ്ടദ്രവ്യഗണപതി ഹോമവും നടക്കും