|
Loading Weather...
Follow Us:
BREAKING

വൈക്കം ഉപജില്ല സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം നടത്തി

വൈക്കം ഉപജില്ല സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം നടത്തി
വൈക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് നിർവ്വഹിക്കുന്നു

വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻറ് തെരേസാസ് ജി.എച്ച്.എസ് സ്കൂളിൽ വച്ച് നടത്തുന്ന വൈക്കം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു. വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് വൈക്കം എ.ഇ.ഒ ദീപ കെ.സിക്ക് നൽകി പ്രകാശനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ. ബെർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ സിന്ധു സജീവൻ, ബിജിമോൾ, രാജശ്രീ വേണുഗോപാൽ, പബ്ലിസിറ്റി കൺവീനർ അബ്ദുൽ ജമാൽ, ജനറൽ കൺവീനർ മിനി അഗസ്റ്റിൻ, ജോയിൻ കൺവീനർ ആശാ സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡൻ്റ് എൻ.സി. തോമസ്, അധ്യാപക സംഘടന പ്രതിനിധികളായ കെ.എം. ഷമീർ, ബൈജു മോൻ ജോസഫ്, ശ്രീജ, ജെ. ജയലക്ഷ്മി, സിനി അലക്സ് തുടങ്ങിയവർ പങ്കെടുത്തു. നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന് വൈക്കം സെൻ്റ് തേരേസാസ് ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിനി അൽഫിയ റ്റിജു ലോഗോ ഡിസൈനിങ്ങും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സ്നേഹ സാബു 'നടനം 2025' എന്ന പേരും നിർദ്ദേശിച്ചത്.