വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം 23 ന് തുടങ്ങും
വൈക്കം: വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം 23-24 തീയതികളില്‍ കുലശേഖരമംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വൈക്കം ഉപജില്ലയിലെ 69 സ്‌കൂളുകളിലെ 2000- ത്തില്‍പരം പ്രതിഭകള്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരയ്ക്കും. രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തും.