വൈക്കം-വെച്ചൂർ റോഡിൻ്റെ ശോച്യാവസ്ഥ: 24 ന് റോഡ് ഉപരോധ സമരം

വൈക്കം: യാത്രാദുരിതം പേറുന്ന വൈക്കം - വെച്ചൂർ റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ 24 ന് റോഡ് ഉപരോധിക്കും. തലയാഴം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ സമരം സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ഉല്ലല കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ഉപരോധ സമരം നടക്കും.

പ്രതിഷേധ സമരവര്യമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേർന്നു. വി. പോപ്പിയുടെ അധ്യക്ഷതയിൽ നടന്ന യോഗം യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജി. രാജീവ്, എം. ഗോപാലകൃഷ്ണൻ, യു. ബേബി, രമേശ്. പി. ദാസ്, ജെൽജി വർഗീസ്, വിവേക് പ്ലത്താനത്ത്, കെ. ബിനു മോൻ, ബി.എൽ. സെബാസ്റ്റ്യൻ, ടി.എ. മനോജ്, സാജൻ വെൺപറമ്പ്, ടി.കെ. അനിൽകുമാർ, പി.ജെ. സെബാസ്റ്റ്യൻ അജയകുമാർ, ഷീജാ ഹരിദാസ്, തങ്കച്ചൻ പൗവത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.