വെച്ചൂരിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്

വെച്ചൂർ: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരുക്ക്. അപകടത്തിനിടയാക്കിയ ടോറസ് നിർത്താതെ പോയി. തിങ്കളാഴ്ച രാത്രി 8.30ഓടെ അംബികാമാർക്കറ്റ് ജംഗ്‌ഷനു സമീപമാണ് അപകടം. പിന്നിൽ നിന്നും വന്ന ടോറസ് ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികരായ ദമ്പതികൾ റോഡിൽ തെറിച്ചു വീഴുകയായിരുന്നു. വെച്ചൂർ അംബികാമാർക്കറ്റിൽ നഗരഗിക ഭാഗത്ത് അയ്യൻചിറയിൽ ചന്ദ്രൻ(59), ഭാര്യ ലതിക (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസിൽ കയറ്റി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചന്ദ്രൻ്റെ നില ഗുരുതരമാണ്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് പൂർണ്ണമായി തകർന്നു.