🔴 BREAKING..

വൈക്കം വടയാർ സമൂഹങ്ങൾ ഇന്ന് ആവണി അവിട്ടം ആഘോഷിക്കും

വൈക്കം വടയാർ സമൂഹങ്ങൾ ഇന്ന് ആവണി അവിട്ടം ആഘോഷിക്കും
ആവണി അവിട്ടത്തോടനുബന്ധിച്ച് നടക്കുന്ന പൂണൂൽ മാറ്റൽ ചടങ്ങ്

വൈക്കം: വടയാർ, വൈക്കം, സമൂഹങ്ങൾ ഇന്ന് ആവണി അവിട്ടം ആഘോഷിക്കും. വടയാർ സമൂഹത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് തൃപ്പൂണിത്തുറ ശ്രീരാമ വാദ്ധ്യാർ കാർമ്മികത്വം വഹിക്കും. വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിൽ രാവിലെ 9 ന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേക്കുളത്തിലും വ്യാഘ്രപാദത്തറക്കു സമീപവുമായി നടത്തുന്ന തർപ്പണ ചടങ്ങിന് കോട്ടയം ശങ്കര വാദ്ധ്യാർ ആചാര്യനാകും. സമൂഹത്തിൽ വിശേഷാൽ ഹോമവും പുജകളും നടക്കും. ആവണി മാസത്തിലെ അവിട്ടം നാളിൽ ആചാരപ്രകാരം നടത്തുന്ന പൂണൂൽ മാറ്റുന്നതോടെ കഴിഞ്ഞവർഷം അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളിൽ നിന്നും മുക്തി നേടുന്നതായും പുതിയ പൂണൂൽ ധരിക്കുന്നതോടെ രക്ഷാകവചം അണിയുന്നതായും വിശ്വാസം. ബ്രാഹ്മണർ പുതിയ പൂണൂൽ ധരിക്കുകയും ഋഷിമാരെ സ്മരിച്ച് അർഘ്യം ചെയ്യുകയും ഉപാ കർമ്മവും വേദമന്ത്രോച്ചാരണവും നടത്തുകയും ചെയ്യുന്നതും പ്രത്യേകതയാണ്. ബ്രാഹ്മണ യുവാക്കൾ വേദ പoനം ആരംഭിക്കുന്നതും ആദ്യമായി പൂണൂൽ ധരിക്കുന്നതും ആവണി അവിട്ടം നാളിലാണ്. ചടങ്ങിന് സമൂഹം പ്രസിഡൻ്റ് പി. ബാലചന്ദ്രൻ , സെക്രട്ടറി കെ. സി. കൃഷ്ണ മൂർത്തി , ബാലു സ്വാമി കണിച്ചേരിൽ, ഗോപാലകൃഷ്ണയ്യർ ഇരുമ്പുഴിക്കുന്നു മഠം, ഹരിഹരയ്യർ, അർജുൻ ത്യാഗരാജൻ , സുബ്രഹ്മണ്യൻ അംബിക വിലാസം തുടങ്ങിയവർ നേതൃത്വം നല്കും.