വൈക്കം വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു

വൈക്കം: വൻകിട വ്യാപാര കുത്തകകളുടെ അനിയന്ത്രിതമായ കടന്നുകയറ്റം ചെറുകിട കച്ചവടക്കാരുടെ നിലനിൽപ്പിനെ പാടെ തകർക്കുന്ന സ്ഥിതി ആണെന്നും, ഇത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തിര നിയമ നടപടികൾ ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. വൈക്കം നഗരത്തിൽ അന്ധകാരതോടിന്റെ തീരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വൈക്കം വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകോപന സമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമതി ജില്ലാ പ്രസിഡന്റ് എ.കെ.തോമസുകുട്ടി ശിലാഫലകം അനാച്ഛാദനം ചെയ്തു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, ഏകോപന സമിതി ജനറൽ സെക്രട്ടറി എം.ആർ. റെജി, വൈക്കം ഡി വൈ എസ് പി ടി.ബി. ജയൻ, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പ്രതിപക്ഷനേതാവ് എസ്. ഹരിദാസൻ നായർ, കൗൺസിലർ കെ.ബി. ഗിരിജ കുമാരി, ഭാരവാഹികളായ കെ.ജെ. മാത്യു, കെ. ശിവപ്രസാദ്, എം.പി. സന്തോഷ്, ജെയ്‌ജോൺപേരയിൽ, എൻ.ജി. ബാലചന്ദ്രൻ, എൻ.പി. അനൂപ്, താജുദീൻ, ഓമന മുരളീധരൻ, പി.കെ.ജോൺ എന്നിവർ പ്രസംഗിച്ചു.