|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് മാർഗഴി കലശം നാളെ മുതൽ

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴി കലശം നാളെ (20.12.25) ആരംഭിക്കും. തിരുവിതാംകൂർ മഹാരാജാവിന്റ കല്പനയാൽ നടത്തിതിയിരുന്നത് കൊണ്ട് കല്പിച്ചുകലശം എന്നും അറിയപ്പെടുന്നു. 29 നാണ് സമാപിക്കുന്നത്. സമാപന നാളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുണള്ളിപ്പും ഉണ്ടാവും.
30 ന് രുദ്ര പൂജയും 31 ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും നടത്തും. തന്ത്രിമാരായ ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽ ശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
പരശുരാമാനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രാധാന്യമേറിയ മാർഗഴികലശം മാർഗഴി മാസത്തിലാണ്.
തിരുവിതാംകൂർ മഹാരാജാവിന്റ ജൻമ നക്ഷത്രം ആദിയിലോ അന്ത്യത്തിലേ വരത്തക്ക വിധമാണ് കലശം നടത്തിവരുന്നത്. മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ ബ്രഹ്മകലശവും വലിയ ചെമ്പ് അണ്ഡാവിൽ ജല ദ്രോണിയും പൂജിച്ച് നിത്യേന നൂറ്റിയൊന്നു കലശം അഭിഷേകം ചെയ്ത് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കുന്നതാണ് മാർഗഴി കലശം.