വൈക്കത്ത് സപ്ലൈക്കോ ഓണവിപണി തുറന്നു

വൈക്കം: ഓണവിപണി ഒരുക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വൈക്കം നിയോജക മണ്ഡലത്തില്‍ തുടങ്ങിയ സപ്ലൈക്കോ ഓണം ഫെയര്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കച്ചേരികവലയ്ക്ക് സമീപമുളള സപ്ലൈകോയില്‍ 31 മുതല്‍ സെപ്തംബര്‍ 4 വരെയാണ് ഓണവിപണി. ഭക്ഷ്യവസ്തുക്കള്‍ ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍വിലക്കുറവും ഓഫറുകളും, പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി, പി. ശശിധരന്‍, എം.കെ. രവീന്ദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. സുനിത, ഡിപ്പോ മാനേജര്‍ സി.കെ. ശാലിനി എന്നിവര്‍ പ്രസംഗിച്ചു.