|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി

വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി
തകരാറിലായ വോട്ടിംഗ് യന്ത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കത്ത് വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ പോളിങ്ങിൻ്റെ തുടക്കത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. വെള്ളൂർ പഞ്ചായത്ത് 12-ാം വാർഡ് പറയ്‌ക്കൽ ആർ.ബി കെയർ ഫൗണ്ടേഷൻ പോളിംഗ് സ്‌റ്റേഷനിൽ
മോക്പോളിനു ശേഷം ആദ്യവോട്ടറുടെ വിരലിൽ മഷിപുരട്ടിയതിന് തൊട്ടുപിന്നാലെയാണ് യന്ത്രം പണിമുടക്കിയത്. രണ്ടര മണിക്കൂർ വൈകി 9.30 നാണ് ഇവിടെ പോളിംഗ് ആരംഭിക്കാനായത്. തകരാറു പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായതോടെ മാസ്റ്റർ ട്രയിനർ പി.കെ. രാജലക്ഷ്മിയുടെ നേതൃത്വത്തിലെത്തിയ സംഘം കൺട്രോൾ യൂണിറ്റ് പൂർണ്ണമായും മാറ്റി സ്ഥാപിച്ചു. രാവിലെ വോട്ടു ചെയ്തു ജോലിക്കു പോകാനെത്തിയവർ ഇതോടെ വോട്ടു ചെയ്യാതെ മടങ്ങി. തലയോലപ്പറമ്പ് 11-ാം വാർഡ് സെയിൻ്റ് ജോർജ്ജ് പ്രീ പ്രൈമറി സ്കൂൾ പോളിംഗ് സ്‌റ്റേഷനിൽ വോട്ടിംഗ് യന്ത്രതകരാർ പരിഹരിച്ച് ഒരു മണിക്കൂർ വൈകി എട്ടു മണിക്കാണ് പോളിംഗ് ആരംഭിച്ചത്. തലയോലപ്പറമ്പ് എഴാം വാർഡ് കലയത്തും കുന്ന് സെയിൻ്റ് ആൻ്റണീസ് ചർച്ച് ഓഡിറ്റോറിയത്തിലെ പോളിംഗ്സ്റ്റേഷനിൽ യന്ത്രതകരാറിനെ തുടർന്ന് അരമണിക്കൂർ വൈകി 7.30 ന് പോളിംഗ് ആരംഭിച്ചത്. വെച്ചൂർ ദേവിവിലാസം സ്കൂളിലെ 6-ാം വാർഡ് ഒന്നാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂർ താമസിച്ചു. എം.എൽ.എ സി.കെ. ആശയടക്കം തകരാർ പരിഹരിക്കുന്നത് വരെ കാത്ത് നിന്നാണ് വോട്ട് ചെയ്തത്.

വടകരയിൽ ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് പൊളിച്ചുമാറ്റി

വെള്ളൂർ പഞ്ചായത്ത് 16-ാം വാർഡ് വടകര കെ.പി.എം.എസ് അങ്കണവാടി പോളിംഗ്സ്റ്റേഷൻ്റെ ദൂരപരിധി ലംഘിച്ചു നിർമ്മിച്ച ബൂത്താണ് പോളിംഗ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് നീക്കം ചെയ്തത്.