വൈക്കത്ത് യുവതി അടക്കം മൂന്ന് പേർ ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി പിടിയിൽ
വൈക്കം: ഹാഷിഷ് ഓയിലും എം.ഡി.എം. എയുമായി യുവതി അടക്കം മൂന്ന് പേർ വൈക്കത്ത് പിടിയിൽ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പോലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

വൈക്കം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്കോഡ കാറിൽ സംശയം തോന്നി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും 3 ഗ്രാമോളം എം.ഡി.എം.എയും ഏകദേശം അതെ അളവിൽ ഹാഷിഷ് ഓയിലും കണ്ടെടുത്തതായാണ് വിവരം. കർണാടക സ്വദേശികളും തമിഴ്നാട് യൂണിവേഴ്സൽ ഫാം ഹൗസിൽ താമസക്കാരുമായ നിർമ്മൽ (33), അജയ ശരൺ (28), ഹോസാന (30) എന്നിവരാണ് പിടിയിലായത്. വൈക്കം ടി.വി പുരത്തുള്ള ഹോസാനയുടെ പിതാവിന്റെ വീട്ടിൽ ഇന്നലെ എത്തിയതായിരുന്നു ഇവർ. ഇന്ന് തിരികെ പോകുന്നതിനായി കാറിൽ വൈക്കത്ത് എത്തിയതായിരുന്നു ഇവർ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനായി വാങ്ങി കാറിൽ സൂക്ഷിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്.