വൈക്കത്തപ്പന് ഓണപ്പുടവ സമർപ്പിച്ചു

വൈക്കം: വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഓണപ്പുടവ സമർപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും രാവിലെ പന്തീരടി പൂജക്ക് ശേഷമുളള മുഹൂർത്തത്തിലാണ് പുടവ സമർപ്പണം നടന്നത്. ഉദയനാപുരം ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജെ.എസ്. വിഷ്ണുവും വൈക്കം ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ് ഓഫിസർ കെ.കെ. രാമചന്ദ്രനും ശ്രീകോവിലിന് മുന്നിൽ ആചാരപ്രകാരം ഓണപുവ സമർപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും സോപാന നടയിലാണ് ഓണപുടവ സമർപ്പിച്ചത്. ഉത്രാട നാളായ 4 ന് രാവിലെ 5-15നും 7 നും ഇടയിൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഓണപുടവ ചാർത്തും. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉപദേവതമാർക്കും സമർപ്പിച്ച ഓണപുടവുകൾ ആചാരപ്രകാര ചാർത്തും. വൈക്കം ക്ഷേത്രത്തിന്റെ കീഴേടങ്ങളായ കാലാക്കൽ ക്ഷേത്രം, വടക്കേനട കൃഷ്ണൻ കോവിൽ, തെക്കും കോവിൽ, അരിമ്പൂ കാവ് എന്നി ക്ഷേത്രങ്ങളിലും ഓണപുടവ സമർപ്പിക്കുന്നുണ്ട്. ഈ ക്ഷേത്രങ്ങളിൽ തിരുവോണ ദിനത്തിലാണ് ഓണപ്പുടവ ചാർത്തുന്നത്.
