വൈക്കത്തഷ്ടമി: ഡിസംബർ 12 വരെ വൈക്കത്ത് പാർക്കിങ്, ഗതാഗത നിയന്ത്രണം
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി നാളെ മുതൽ അഷ്ടമി ദിനമായ 12 വരെ വൈക്കത്ത് പാർക്കിങ്, ഗതാഗതം എന്നിവയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ, ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽനിന്ന് എറണാകുളം-തലയോലപ്പറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകണം.
ലിങ്ക് റോഡിൽ വടക്കുനിന്നു തെക്കോട്ടും പുളിഞ്ചുവട്ടിൽനിന്നു ചേരുംചുവട് ഭാഗത്തേക്കും വൺവേ ആയിരിക്കും. തലയോലപ്പറമ്പ്-വൈക്കം റോഡിൽനിന്നു പുളിഞ്ചുവട് മുരിയൻകുളങ്ങര-കവരപ്പാടി-ചേരുംചുവട് ഭാഗത്തേക്കു വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു.
വെച്ചൂർ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വൈക്കം പള്ളി ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം. വെച്ചൂർ ഭാഗത്തുനിന്നു വരുന്ന സർവീസ് ബസുകൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയിൽ എത്തി ആളുകളെ ഇറക്കി സ്വകാര്യ ബസുകൾ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിൽ പാർക്ക് ചെയ്യണം. കെ.എസ്.ആർ.ടി.സി ബസുകൾ പുളിഞ്ചുവട്- വലിയ കവല വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കു പോകണം.
വൈക്കം ഭാഗത്തുനിന്ന് വെച്ചൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം -മൂത്തേടത്തുകാവ്-/കൊതവറ വഴി വെച്ചൂർക്ക് പോകണം. ടി.വിപുരത്തുനിന്നു വരുന്ന സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പടിഞ്ഞാറേ പാലം കയറുന്നതിന് മുൻപ് വലത്തോട്ടു തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്യണം. ടി.വി പുരം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട-തോട്ടുവക്കം വഴി ടി.വിപുരം ഭാഗത്തേക്ക് പോകണം.
കോട്ടയം- എറണാകുളം ഭാഗങ്ങളിൽനിന്ന് വൈക്കത്തേക്ക് വരുന്ന ബസുകൾ വലിയകവല, കൊച്ചുകവല വഴി അതതു സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽത്തന്നെ തിരികെപ്പോകണം. വാഴമന-ആറാട്ടുകുളങ്ങര ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും മുരിയൻകുളങ്ങരയിൽനിന്നു വലത്തേക്കു തിരിഞ്ഞ് പുളിഞ്ചുവട് വഴി പോകണം.
12 വരെ വൈക്കം-എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയകവല വരെയും വൈക്കം- കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയകവല വരെയും നഗര പ്രദേശത്തെ മറ്റ് റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു. പാർക്കിങ്ങിനായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കാലാക്കൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
നാളെ മുതൽ 12 വരെ വൈക്കം വഴി ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കല്ലറ - ഇടയാഴം വഴി ആലപ്പുഴ ഭാഗത്തേക്കു പോകണമെന്നും അധികൃതർ അറിയിച്ചു.