വൈക്കത്തഷ്ട്മി മൂന്നാം ഉത്സവം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ അഹസ്സായി ആഘോഷിച്ചു
വൈക്കം: വൈക്കത്തഷ്ട്മിയുടെ മൂന്നാം ഉത്സവം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അഹസ്സിന് അരി അളന്നു. ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തലാണ് ചടങ്ങ് നടത്തിയത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ.എസ്. വിഷ്ണു, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, സെക്രട്ടറി എം.പി. സെന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, വനിതാ സംഘം സെക്രട്ടറി സിനി പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രവിവരണം ;
വൈക്കത്തഷ്ട്മിയുടെ മൂന്നാം ഉത്സവം വൈക്കം എസ്. എന്‍. ഡി. പി. യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ പ്രസിഡന്റ് പി. വി. ബിനേഷ് നാലമ്പലത്തിനകത്ത് അഹസ്സിന് അരി അളക്കുന്നു.