|
Loading Weather...
Follow Us:
BREAKING

വൈക്കത്തഷ്ടമിക്ക് ഡിസംബർ 1 ന് കൊടിയേറും

വൈക്കത്തഷ്ടമിക്ക് ഡിസംബർ 1 ന് കൊടിയേറും

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി. ആസ്ഥാന ജ്യോൽസ്യൻ കൈലാസപുരം പിഷാരത്ത് ദിനേശ് കുമാർ മുഹൂർത്ത ചാർത്ത് വൈക്കം ക്ഷേത്രത്തിലെ അസിസ്റ്റൻഡ് കമ്മി ഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു എന്നിവർക്ക് കൈമാറി. ഈ വർഷത്തെയുൽസവത്തിന് ഡിസംബർ  1  ന് കൊടിയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30നും 7.30നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്ററിയിപ്പ് നവംബർ 30 നാണ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 12 നാണ്. 13ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. വൈക്കത്തഷ്ടമിയുടെ മുന്നോടിയായ പുളളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 24 ന് രാവിലെ 6.15 നും 9.45 നും ഇടയിൽ ദേവസ്വം കലവറയിൽ നടക്കും. പുള്ളി സന്ധ്യ വേല ഒക്ടോബർ 27, 29, 31, നവം.2 തീയതികളിലാണ് മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ നവംബർ 3ന് രാവിലെ 7.15 നും 9.15 നും ഇടയിലാണ്. മുഖ സന്ധ്യ വേല നവംബർ 4 മുതൽ 7വരെ നടക്കും. 

വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ നവംബർ 30 ന് രാവിലെ 10 നും 11.30നും ഇടയിലാണ്. ഒന്നാം ഉൽസവദിനമായ ഡിസംബർ 1 ന് കൊടിപ്പുറത്തു വിളക്കും അഞ്ച് ഉൽസവ ദിനമായ ഡിസംബർ 5 ആറാം ദിനമായ, ഡിസംബർ 6 എട്ടാം ദിനമായ ഡിസംബർ 8 പതിനൊന്നാം ദിനമായ ഡിസംബർ 11 ന് ഉൽസവബലിയും എഴാം ഉത്സവ ദിനമായ ഡിസംബർ 7 ന് ഋഷഭ വാഹനമെഴുന്നള്ളിപ്പും പ്രഭാത ശ്രീബലിയും  എട്ടാം ദിനമായ ഡിസംബർ 8 ലെ വടക്കും ചേരിമേൽ എഴുന്നള്ളിപ്പും ഒൻപതാം ഉൽസവ ദിനമായ ഡിസംബർ 9ന്  നടക്കുന്ന തെക്കും ചേരിമേൽ എഴുന്നള്ളിപ്പും പത്താം ഉൽസവ നാളായ ഡിസംബർ 10 ന് നടക്കുന്ന വലിയ ശ്രീബലിയും വലിയ വിളക്കും പ്രധാനമാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർകഴി കലശം ഡിസംബർ 20 മുതൽ 29 വരെയാണ്. കലശത്തിന്റെ ഭാഗമായ രുദ്ര പൂജ ഡിസംബർ 30 നും ഉദയനാപുരം ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ ഡിസംബർ 31 നുമാണ്. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് നവംബർ 26ന് രാവിലെ 6.30 നും 7.45നും ഇടയിലാണ്. പ്രസിദ്ധമായ തൃക്കാർത്തിക ഡിസംബർ 4നാണ്. തൃക്കാർത്തിക ഉത്സവത്തിന്റെ കോപ്പു തൂക്കൽ നവംബർ 25 ന് രാവിലെ 10.05 നും 11.45 നും ഇടയിലാണ്. ഡിസംബർ 5 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.