വൈക്കത്തഷ്ടമി: കുലവാഴപുറപ്പാടും താലപ്പൊലികളും സംയുക്തമായി നടത്തണം
വൈക്കം: വൈക്കം ക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിന് നടത്താറുള്ള കുലവാഴപ്പുറപ്പാടും താലപ്പൊലികളും സംയുക്തമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത നവോത്ഥാന സമിതി ദേവസ്വം ബോർഡിന് നിവേദനം സമർപ്പിച്ചു. അഷ്ടമി ഉത്സവത്തിൻ്റെ ഭാഗമായി എൻ.എസ്.എസ്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴപ്പുറപ്പാടും ദേശ താലപ്പൊലികളും എല്ലാ ഹിന്ദു സമുദായങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് സംയുക്തമായി നടത്തണമെന്നാവശ്യപ്പെട്ട് സംയുക്ത നവോത്ഥാന സമിതി വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന നവോത്ഥാനസമിതി യോഗത്തിൽ പങ്കെടുത്ത ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ എം.പി. സെൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ജാതിപ്പേരിൽ ആരുടേയും പങ്കാളിത്തം പാടില്ല എന്നുള്ള ബോർഡിൻ്റെ 10-4-2025 ലെ ഉത്തരവ് കൺവീനർ ശിവദാസ് നാരായണൻ വിശദീകരിച്ചു.