അവാർഡ് വിതരണവും ഓപ്പറേഷൻ തണ്ടർ ബോധവത്കരണവും
വൈക്കം: വൈക്കം നഗരസഭ 8-ാം വാര്‍ഡിൽ എക്സലന്റ് അവാര്‍ഡ് വിതരണവും ഓപ്പറേഷന്‍ തണ്ടർ ബോധവല്‍ക്കരണവും കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര അശോക് ബി. നായര്‍ ക്ലാസ് നയിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്സണ അബ്ദുൾസലാം റാവുത്തര്‍ മുഖ്യ പ്രഭാഷണം നടത്തി.

വൈസ് ചെയര്‍പേഴ്സണ സൗദാമിനി അഭിലാഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരായ എം.ആർ. അനില്‍കുമാര്‍, ആർ. അനീഷ്, സ്നേഹ റസിഡൻസ് സെക്രട്ടറി ശിവപ്രസാദ്, മാർവ റസിഡൻസ് ഭാരവാഹി രാമവാര്യർ, അനിത ജി. നായര്‍, മോഹനൻ നായർ തൊഴിലുറപ്പ് കോഡിനേറ്റർ അനിതകുമാരി, എസ്. അനില്‍കുമാര്‍, പ്രിയദര്‍ശിനി, ആശാ വര്‍ക്കർ ചിന്നു സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments ()